share-this

കിഴക്കേടത്ത് ശ്രി ശിവപാര്‍വതി ചരിത്രം...

മഹേശ്വരനെ തപസ്സു ചെയ്ത്‌ പ്രത്യക്ഷനാക്കിയ അര്‍ജ്ജുനന്‌ വരം കൊടുക്കുതിനായി പ്രത്യക്ഷപ്പെട്ട് ഭാവത്തോടു കൂടിയതും അനുഗ്രഹകല വളരെ ശക്തമായതുമായ സാക്ഷാല്‍ ശിവ പാര്‍വ്വതിമാരെ ഒരേ പീഠത്തില്‍ പ്രതിഷ്ഠിച്ച്‌ ആരാധന നടത്തു കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ ളാക്കാട്ടുര്‍‌ ശ്രീ ശിവപാര്‍വ്വതിക്ഷേത്രം. കോട്ടയം നഗരത്തില്‍ നിന്നും സുമാര്‍ പതിനേഴ്‌ കിലോമീറ്റര്‍ കിഴക്കു മാറി പ്രകൃതി സുന്ദരമായ ളാക്കാട്ടുര്‍ ഗ്രാമത്തിണ്റ്റെ മദ്ധ്യഭാഗത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഈ നാടിന്‍റെ ഐശ്വര്യ സംഋദ്ധിയുടെ ഉറവിടം ഈ ക്ഷേത്രമാണെ്‌ ഗ്രാമീണര്‍ ഉറച്ചു വിശ്വസിക്കുന്നു. ക്ഷേത്രത്തിന്‍റെ ആവിര്‍ഭാവത്തെ സൂചിപ്പിക്കു ഒരു സംഭവമുണ്ട്.
ഈ ക്ഷേത്രം സ്ഥിതി ചെയ്യു സ്ഥലത്തിനടുത്ത്‌ കൈപ്പേനാല്‍ എന്നൊരു കുടുംബമുണ്ടായിരുന്നു. ഈ കുടുംബത്തിലെ ഒരു കാരണവര്‍ അമയൂറ്‍ പൈങ്ങോട്ട്‌ ഇല്ലത്തെ കാര്യസ്ഥനായിരുന്നു. ഇല്ലത്തിനടുത്തുള്ള വാരിക്കാട്ട്‌ ദേവിക്ഷേത്രത്തിലെ ഭക്തനായിരുന്നു ഇദ്ദേഹം. പ്രായമേറെയായപ്പോള്‍ ദേവിയെ ദിവസവും ദര്‍ശിക്കുതിന്‌ സാധിക്കുകയില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തെ വ്യാകുലപ്പെടുത്തി. ഒരു ദിവസം ക്ഷേത്രത്തിലെത്തിയ കാരണവര്‍ ഈ കാര്യങ്ങള്‍ വിചാരിച്ച്‌ തൊഴുതു മടങ്ങി. വീടിന്‌ അടുത്തെത്തിയപ്പോള്‍ കയ്യിലുണ്ടായിരു ഓലക്കുട താഴെ വച്ച്‌ കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തി. തിരികെ വ്‌ കുട എടുക്കാന്‍ ശ്രമിച്ചിട്ട്‌ സാധിച്ചില്ല. ഒരു ജോത്സ്യനെകണ്ട്‌ കാരണമാരാഞ്ഞപ്പോള്‍ ഓലക്കുടയില്‍ കാരണവരുടെ ഇഷ്ടദേവത കുടികൊള്ളുന്നുവെന്നും അവിടെ വിളക്കുവച്ച്‌ പ്രാര്‍ത്ഥിക്കണമ്മ് നിര്‍ദ്ദേശിച്ചു. വീടിനടുത്ത്‌ രണ്ടു ശിഖരമുണ്ടായിരുന്ന ഒരു കുടപ്പനയുടെ ചുവട്ടിലായി ദേവിയെ യഥാവിധി പ്രതിഷ്ഠിച്ച്‌ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു. പിന്നീട്‌ മീനസംക്രമദിവസം ഉത്സവമായി കൊണ്ടാടി.
ഈ ക്ഷേത്രം അനുദിനം പുരോഗമിച്ച്‌ ദേശവാസികള്‍ക്ക്‌ സകലവിധ ക്ഷേമ ഐശ്വര്യങ്ങളും ഉണ്ടാകണമെ ആഗ്രഹത്തോടു കൂടി ക്ഷേത്രവും അനുബന്ധ സ്വത്തുക്കളും കൂടി ളാക്കാട്ടുര 231-നമ്പര്‍ എന്‍.എസ്‌.എസ്‌. കരയോഗത്തിനു കൈമാറി. ക്ഷേത്രം പുതുക്കി പണിത്‌ 1957- ല്‍ കലശം നടത്തി. പിീട്‌ നട ദേവപ്രശ്നത്തില്‍ മഹാദേവണ്റ്റെ ശക്തമായ സാന്നിദ്ധ്യം അറിയുകയും ശിവപാര്‍വ്വതിമാര്‍ തുല്യ പ്രാധാന്യമുള്ളവരാണെ കണ്ടെത്തലോടെ ഒരേ പീഠത്തില്‍ ശിവപാര്‍വ്വതിമാരെ പ്രതിഷ്ഠിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ഗണപതി, ശ്രീ അയ്യപ്പന്‍, സര്‍പ്പ ദേവതകള്‍, ബ്രഹ്മരക്ഷസ്സ്‌, വീരഭദ്രന്‍, ശ്രീകൃഷ്ണന്‍, കൊടുംകാളി എന്നീ ഉപദേവാലയങ്ങളും പ്രതിഷ്ഠിച്ചു. ക്ഷേത്ര മതിലിനു പുറത്ത്‌ യക്ഷി, ചാമുണ്ഡി, മൂലഗുളികന്‍, കരിങ്കുറ്റിയാന്‍, കരിമറുത, പറിച്ചാമുണ്ഡി എീ പ്രതിഷ്ഠകളുമുണ്ട്‌. ശിവപാര്‍വ്വതിമാരുടെ അനുഗ്രഹവര്‍ഷം ആവോളം അനുഭവിച്ചറിഞ്ഞിട്ടുള്ള ഭക്തര്‍ നിരവധിയാണ്‌.
നവഗ്രഹപ്രതിഷ്ഠ
പത്നീസമേത നവഗ്രഹങ്ങളുടെ പ്രതിഷ്ഠയാണ്‌ ഈ ക്ഷേത്രത്തിണ്റ്റെ മറ്റൊരു പ്രത്യേകത. ഭാരതത്തില്‍ വളരെ ചുരുക്കമായെ ഇത്തരം പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയൂ. വിവാഹതടസ്സങ്ങള്‍, ദാമ്പത്യജീവിതത്തിലെ താളപിഴകള്‍, ചൊവ്വാ ദോഷത്തിണ്റ്റെ കെടുതികള്‍, ജാതക പൊരുത്തത്തിലെ പോരായ്മകള്‍, കുടുംബത്തിലെ അസ്വസ്ഥതകള്‍, ദശാസന്ധി ദോഷങ്ങള്‍, സാമ്പത്തിക പരാധീനത, സന്താനലബ്ധി എിവയ്ക്ക്‌ നവഗ്രഹദമ്പതീ പ്രതിഷ്ഠയുള്ള ക്ഷേത്രദര്‍ശനവും നവഗ്രഹപൂജയും, അര്‍ച്ചനയും പരിഹാരമാണ്‌.